ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : May 14, 2023, 06:33 PM IST
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

അൽഖർജ് സനയ്യയിലെ പൊതുപ്രവർത്തകരായ ജനീഷ്,വിനേഷ്, ജയകുമാർ എന്നിവരടങ്ങുന്ന ജനകീയ കമ്മറ്റി രൂപീകരിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. 

റിയാദ് : അൽഖർജിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ നെയ്യാറ്റിൻകര കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ബൈജു ദിവാകരന്റെ (53) മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 22 വർഷമായി അൽഖർജ് സനയ്യയിൽ റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു. കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്. ഭാര്യ ചന്ദ്രലേഖ, ആദിത്യൻ, അഭിഷേക് എന്നിവർ മക്കളാണ്.

അൽഖർജ് സനയ്യയിലെ പൊതുപ്രവർത്തകരായ ജനീഷ്,വിനേഷ്, ജയകുമാർ എന്നിവരടങ്ങുന്ന ജനകീയ കമ്മറ്റി രൂപീകരിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. തിരുവനന്തപുരം എയർപോർട്ടിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സംസ്‍കാര ചടങ്ങിൽ നെയ്യാറ്റിൻകര എംഎൽഎ അൻസലൻ, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ, ലോക്കൽ സെക്രട്ടറി ശശിധരൻ നായർ, ഏരിയാ കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, കേരളാ പ്രവാസി സംഘം പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Read also: ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് പ്രവാസി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം