ഉറക്കത്തില്‍ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Published : Apr 25, 2023, 07:45 PM ISTUpdated : Apr 27, 2023, 07:07 PM IST
ഉറക്കത്തില്‍ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Synopsis

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കത്തിലാണ് മരിച്ചത്. 

റിയാദ്: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ച സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) നേതാവും സാമൂഹിക പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം.സി. സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ശനിയാഴ്ച ഇശാ നമസ്കാര ശേഷം റുവൈസ് മഖ്‌ബറയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിദ്ദക്കകത്തും പുറത്ത് നിന്നുമുള്ള നൂറുക്കണക്കിന് എസ്.ഐ.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും പങ്കെടുത്തു.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കത്തിലാണ് മരിച്ചത്. ഡൈനാമിക് ടെക്നോളജി സപ്ലൈ കമ്പനിയിൽ ഓഫീസ് മാനേജർ ആയിരുന്നു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറായ സുബൈർ ഹുദവി വിഖായ ഹജ്ജ് വളൻറിയർ സേവന രംഗത്തും നേതൃത്വം നൽകിയിരുന്നു. 

Read also: ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ഒമാനിലെ വെയർ ഹൗസില്‍ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍
മസ്കറ്റ്: ഒമാനിലെ അൽ-ദാഖിലിയ  ഗവര്‍ണറേറ്റില്‍ തീപിടുത്തം. സമൈൽ  വിലായത്തിലെ  ഒരു കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ  അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടുത്തം മൂലം മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടില്ല.
 


Read also:  പെരുന്നാൾ ആഘോഷത്തിനിടെ യുഎഇയിൽ മലയാളി ബോട്ടപകടത്തിൽ മരിച്ചു, ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം