കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് അതീവഗുരുതരമാണ്.
അബുദാബി : യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽപ്പെട്ട് മലയാളി മരിച്ചു. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. 38 വയസായിരുന്നു. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്. പെരുന്നാൾ അവധി ആഘോഷിക്കാൻ വെള്ളിയാഴ്ച ഖോർഫക്കാനിലെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്ത് വരികയാണ് അഭിലാഷ്. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്. ഇവരുൾപ്പെടെ പതിനാറ് യാത്രക്കാർ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം.
