
ഹൂസ്റ്റണ്‍: മൂന്നുവയസ്സുള്ള മകളെ തനിച്ച് കാറിലിരുത്തി തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. മാര്‍സി ടയ്‌ലര്‍ (36)എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കഴിഞ്ഞ ആഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വേ ടാര്‍ജറ്റ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം ഉണ്ടായത്. ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നോക്കുമ്പോള്‍ കുട്ടി കാറില്‍ തനിയെ ഇരിക്കുന്നതാണ് കണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ അമ്മ തിരിച്ചെത്തി.
അവധിക്കാല വസതിക്ക് മുകളിൽ സ്വകാര്യ വിമാനം; ബൈഡനെയും കുടുംബത്തെയും മാറ്റി
അഞ്ച് മിനിറ്റ് മാത്രമാണ് കുട്ടിയെ ഒറ്റയ്ക്കാക്കി പോയതെന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇവര്‍ കുട്ടിയെ 30 മിനിറ്റ് കാറില്‍ തനിച്ച് ഇരുത്തിയെന്ന് കണ്ടെത്തി. കുട്ടിയെ അപകടകരമായ വിധത്തില്‍ കാറില്‍ തനിച്ചിരുത്തിയതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. പിന്നീട് ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ശസ്ത്രക്രിയക്ക് ശേഷവും വേദന കുറഞ്ഞില്ല; ഡോക്ടര്‍ അടക്കം നാലുപേരെ വെടിവെച്ച് കൊന്ന ശേഷം രോഗി ജീവനൊടുക്കി
ഒക്ലഹോമ: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും നട്ടെല്ലിന്റെ വേദന കുറയാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രോഗി ആത്മഹത്യ ചെയ്തു. സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
ഒക്ലഹോമ റ്റുള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി നാറ്റാലി മെഡിക്കല്‍ ബില്‍ഡിങില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. അസ്ഥിരോഗ വിഗദ്ധന്‍ ഡോ പ്രീസ്റ്റണ്‍ ഫിലിപ്‌സ്, ഡോ. സ്‌റ്റെഫിനി ഹുസൈന്‍, ഓഫീസ് ജീവനക്കാരി അമെന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ മറ്റൊരു രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. നട്ടെല്ലിന്റെ വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രതി മൈക്കിള്‍ ലൂയിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന മാറിയില്ല. പലവട്ടം ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
സംഭവം നടക്കുന്നതിന് തലേന്ന് ഇയാള്‍ ഡോക്ടറെ കണ്ടു. എന്നാല്‍ വേദനയ്ക്ക് മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതി രണ്ട് പുതിയ തോക്കുകള്‍ വാങ്ങിയ ശേഷം പിറ്റേന്ന് ആശുപത്രിയുടെ രണ്ടാം നിലയിലെത്തി ഡോക്ടറുടെ ഓഫീസിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ഡോക്ടറുടെ ഓഫീസില്‍ അഞ്ചുപേര്‍ മരിച്ചു കിടക്കുന്നതാണ്. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വെടിവെപ്പില്‍ പത്തോളം പേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ