
മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടർന്ന് മസ്‌കത്ത് ഗവർണറേറ്റിലുണ്ടായ പാറയിടിച്ചിലിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. അൽ അമിറാത്ത് - ഖുറിയത്ത് റോഡിലേക്കാണ് വലിയ പാറകള്‍ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വാഹന യാത്രക്കാർക്കാർക്ക് അപകടമോ അതുമൂലമുള്ള പരുക്കുകളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ