വിസ് എയറിന്റെ ആദ്യ വിമാനം മസ്‍കത്തിൽ; വാട്ടര്‍ സല്യൂട്ട് നല്‍കി വരവേല്‍പ്

By Web TeamFirst Published Oct 31, 2021, 2:52 PM IST
Highlights

ആഴ്‍ചയില്‍ മൂന്ന് ദിവസങ്ങളിലാണ് അബുദാബിയില്‍ നിന്നും മസ്‍കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുണ്ടാവുക. 

മസ്‍കത്ത്:  ആദ്യമായി മസ്‍കത്തിലെത്തിയ (Muscat) വിസ് എയർ (Wizz Air) വിമാനത്തിനെ മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് (Water salute) നൽകി സ്വീകരിച്ചു. അബുദാബിയിൽ നിന്നും  മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പറന്നിറങ്ങിയ ആദ്യ  വിസ് എയർ വിമാനത്തിനാണ് പരമ്പരാഗത രീതിയിലുള്ള വല്‍വേല്‍പ് ലഭിച്ചത്.

ആഴ്‍ചയില്‍ മൂന്ന് ദിവസങ്ങളിലാണ് അബുദാബിയില്‍ നിന്നും മസ്‍കത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുണ്ടാവുക. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ഇവ. ഇരു രാജ്യങ്ങൾ തമ്മിലുള്ള വിനോദ സഞ്ചാര മേഖലയുടെയും സാമ്പത്തിക രംഗത്തെ വളർച്ചയും  ലക്ഷ്യം വെച്ചുകൊണ്ടാണ് സർവീസുകൾ ആരംഭിച്ചിരിക്കുന്നതെന്ന് മസ്‍കത്ത് എയർപോർട്ട് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നത്.

click me!