ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് ക്ഷണം

Published : Jul 28, 2026, 05:43 PM IST
muscat indian embassy

Synopsis

മസ്കറ്റിലെ ഇന്ത്യൻ എംബസി 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 15ന് പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു. രാവിലെ 6.15-ന് ആരംഭിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു.

മസ്കറ്റ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ  ഭാഗമായി ഓഗസ്റ്റ് 15ന് മസ്‌കറ്റിലെ എംബസി ആസ്ഥാനത്ത് നടക്കുന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങിലേക്ക് ഇന്ത്യൻ സമൂഹാംഗങ്ങളെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും ഒമാനിലെ ഇന്ത്യൻ എംബസി ക്ഷണിച്ചു.

രാവിലെ 6.15 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. പങ്കെടുക്കുന്നവർ രാവിലെ 6.30നകം എംബസി പരിസരത്ത് എത്തിച്ചേരണമെന്ന് എംബസി അഭ്യർഥിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ 6.50-ന് ഗേറ്റ് അടയ്ക്കും. അതിന് ശേഷം പ്രവേശനം അനുവദിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂർ രജിസ്ട്രേഷൻ (RSVP) പൂർത്തിയാക്കണമെന്നും എംബസി അറിയിച്ചു. ദേശീയ പതാക ഉയർത്തൽ, ദേശീയഗാനം, സ്വാതന്ത്ര്യദിന സന്ദേശം തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളോടെയാകും ആഘോഷങ്ങൾക്ക് തുടക്കമാകുക.

എല്ലാവർഷവും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ നൂറുകണക്കിന് പ്രവാസി ഇന്ത്യക്കാർ പങ്കെടുക്കാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സ്മരണകളെ അനുസ്മരിക്കുകയും ദേശീയ ഐക്യവും ദേശസ്നേഹവും പങ്കുവെക്കുകയും ചെയ്യുന്ന പ്രധാന ചടങ്ങുകളിലൊന്നായാണ് മസ്‌കറ്റിലെ ആഘോഷം വിലയിരുത്തപ്പെടുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംബസി നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് (forms.gle/FNvdHVx9h1mJxG7q8 ) വഴി രജിസ്റ്റർ ചെയ്യണമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

17 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഗീവർഗീസ് നാട്ടിലെത്തിയത് പ്രാണന്‍റെ പാതിയായ മകന് വിടചൊല്ലാൻ
ആരോഗ്യ മേഖലയിൽ 'മിഡ്‌വൈഫറി' പുതിയ ഔദ്യോഗിക തസ്തികയായി അംഗീകരിച്ച് കുവൈത്ത്