
മലപ്പുറം: മസ്‌കറ്റ് കെഎംസിസി(Muscat KMCC)ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം(inauguration) പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മസ്‌കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുല്‍ കരീം ഹാജി, മസ്‌കത്ത് കെ എം സി സി സി മുന്‍ പ്രസിഡന്റ് സി കെ വി യൂസഫ്, മുന്‍ ജനറല്‍ സെക്രട്ടറി സൈദ് പൊന്നാനി,നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എംടി അബൂബക്കര്‍ എന്നിവര്‍ക്ക് ആദ്യ അംഗത്വം നല്‍കി കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
2022-2024 കാലയളവിലേക്കുള്ള അംഗത്വ വിതരണം ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത്. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമദ് റയീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥി ആയിരുന്നു. ജി.സി.സി. രാജ്യങ്ങളില്‍ ആദ്യമായി മെമ്പര്‍ഷിപ്പ് വിതരണം ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ സാധ്യമാക്കാന്‍ മുന്നോട്ട് വന്നതില്‍ മസ്‌കറ്റ് കെഎംസിസിയെ ചടങ്ങില്‍ മുഖ്യഥിതി ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പ്രശംസിച്ചു.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എ കെ കെ തങ്ങള്‍, കെ കെ റഫീഖ്, അഷറഫ് കുറിയാത്ത്, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളായ അഷറഫ് വയനാട്, മജീദ് ടി പി, ഹാരിസ് പി ടി പി, ബാവ ഹാജി, നൗഷാദ് ലിവ, ഷാജഹാന്‍ തായാട്ട്, മുസ്തഫ തിരൂര്‍, അബ്ദുറഹിമാന്‍ താനൂര്‍, ഷുക്കൂര്‍ ഹാജി, നാസര്‍ കടവലൂര്‍, മുനീര്‍ തിരൂര്‍, നിസാര്‍ ഫറോക്ക്, മണ്‍സൂര്‍ അറയ്ക്കല്‍, ഷക്കീര്‍ കെ, ഇല്യാസ് പി, യൂനുസ് കുറ്റ്യാടി, നാസര്‍ കമ്മന, ഹനീഫ തെന്നല, അബൂബക്കര്‍ തെന്നല, കരീം മുസ്ല്യാര്‍, ആനീസ് വെളിയംകോട്, ഷാജഹാന്‍ അല്‍ ഖൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam