
മസ്‍കത്ത്: പുനർനിർമ്മാണത്തിന്റെ ഭാഗമായി റൂവിയിലെ അൽ നൂർ സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്‍കത്ത് നഗരസഭ അറിയിച്ചു. ഇന്നു മുതല്‍ ജൂണ്‍ 29 വരെയാണ് റോഡ് അടയ്‍ക്കുന്നത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.
യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ജൂൺ 30 ബുധനാഴ്‍ചയായിരിക്കും റോഡ് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകുകയെമന്നും നഗരസഭ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam