
മസ്‍കത്ത്: ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാനിടുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി മസ്‍കത്ത് നഗരസഭ. ഇങ്ങനെ ചെയ്യുന്നത് മുനിസിപ്പല്‍ നിയമമനുസരിച്ച് നിയമലംഘനമായി കണക്കാക്കുമെന്നും 50 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയോ ഒരു ദിവസം മുതല്‍ ആറ് മാസം വരെ തടവോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
നഗര സൗന്ദര്യത്തെ ബാധിക്കുന്നതിനാലാണ് കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നതിനെതിരെ ശക്തമായ നടപടികള്‍ മുനിസിപ്പാലിറ്റി സ്വീകരിക്കുന്നത്. കുവൈത്തിലെ മുനിസിപ്പല്‍ നിയമപ്രകാരം പബ്ലിക് റോഡുകള്‍ക്ക് അഭിമുഖമായുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് സംബന്ധിച്ച് പ്രത്യേക നിബന്ധനകളുണ്ട്. ബാല്‍ക്കണികള്‍ കവര്‍ ചെയ്യുന്ന പ്രത്യേക നിര്‍മിതകള്‍ സ്ഥാപിക്കാതെ തുണികള്‍ ഒരു കാരണവശാലും ബാല്‍ക്കണികളില്‍ ഇടാന്‍ പാടില്ല.
തടി കൊണ്ട് നിര്‍മിച്ച വല പോലുള്ള നിര്‍മിതികള്‍ കൊണ്ട് ബാല്‍ക്കണികള്‍ കവര്‍ ചെയ്യാം. ഇവയുടെ നിര്‍മാണത്തിനും പ്രത്യേക നിബന്ധനകള്‍ നിയമത്തിലുണ്ട്. മൂന്ന് അപ്പാര്‍ട്ട്മെന്റുകളെങ്കിലും ഉള്ള കെട്ടിടങ്ങളില്‍ ഓരോ അപ്പാര്‍ട്ട്മെന്റിനും തുണികള്‍ ഉണക്കാനിടാനായി കവര്‍ ചെയ്‍ത ഒരു ബാല്‍ക്കണി വീതം സജ്ജീകരിച്ചിരിക്കണം. കെട്ടിടത്തിന്റെ രൂപകല്‍പന അനുസരിച്ച് ഇത് സജ്ജമാക്കാം. അതേസമയം ബാല്‍ക്കണികള്‍ കവര്‍ ചെയ്യാനായി ലോഹ വസ്‍തുക്കള്‍ ഉപയോഗിക്കുന്നതിനും നിയമത്തില്‍ വിലക്കുണ്ടെന്ന് മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Read also: മൂന്ന് ആഴ്ച മുമ്പ് മകളുടെ അടുത്തെത്തിയ മലയാളി യു.കെയില്‍ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam