
ദുബൈ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് സമ്മാനിക്കുക. യൂനിവേഴ്സൽ ഐഡൽ എന്ന പേരിലാണ് ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ദുബൈയിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്എംസി ഇവന്റ്സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ശൈഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി.
യൂനിവേഴ്സൽ ഐഡലിന്റെ ആദ്യ ഓഡീഷൻ ഈ മാസം 28,29 തീയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഒഡീഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗം ഭേദമന്യേ മൽസരത്തിൽ പങ്കെടുക്കാം. ഒരുലക്ഷത്തി പതിനായിരത്തിയൊന്ന് ദിർഹമാണ് യൂനിവേഴ്സൽ ഐഡളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.
ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്ല, മിസ് പ്ലാനറ്റ് ഇന്റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ