
യു എ ഇ ലോട്ടറിയുടെ ഔദ്യോഗിക ഓപ്പറേറ്റര്‍ ദി ഗെയിം എല്‍എല്‍സിയും ലണ്ടന്‍ ആസ്ഥാനമായ ധനകാര്യ സുരക്ഷാ സ്ഥാപനമായ നാപ്പിയര്‍ എ ഐ കമ്പനിയും കൈകോര്‍ക്കുന്നു. നവീന സാങ്കേതിക വിദ്യയിലൂടെ ലോട്ടറി ഗെയിംമിഗ് ഇടപാടുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണമെന്ന് ഇരു കമ്പനികളും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക തട്ടിപ്പ് തടയാനുള്ള നൂതനസാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ലണ്ടന്‍ ആസ്ഥാനമായ നാപ്പിയര്‍ എ ഐ. യു എ ഇ ലോട്ടറി നടത്തിപ്പിന് സര്‍ക്കാര്‍ ലൈസന്‍സ് ലഭിച്ച ഓപ്പറേറ്ററാണ് അബൂദാബി കേന്ദ്രമായ മൊമന്റം ഗ്രൂപ്പിന്റെ ഭാഗമായ ദി ഗെയിം എല്‍എല്‍സി.
ലോട്ടറി ഗെയിമുകളും സാംസ്‌കാരിക പ്രസക്തമായ ഗെയിമിംഗ് ഉല്‍പ്പന്നങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കി യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ആവേശകരവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഗെയിം അനുഭവം പ്രദാനം ചെയ്യുന്നതിലാണ് കമ്പനിയുടെ വൈദഗ്ധ്യം. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോട്ടറി മേഖലയിലെ സാമ്പത്തിക തട്ടിപ്പ് പൂര്‍ണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പേരെടുത്ത നേപ്പിയര്‍ എ ഐ ക്ലയന്റ് സ്‌ക്രീനിംഗ് സാങ്കേതിക വിദ്യയാണ് ഗെയിം എല്‍ എല്‍ സിയില്‍ നടപ്പാക്കുന്നത്. ലോട്ടറി ഗെയിമിംഗ് രംഗത്തേക്ക് സാമ്പത്തിക തട്ടിപ്പുകാര്‍ കടന്നുകയറുന്നില്ല എന്നുറപ്പുവരുത്താന്‍ ഇത് സഹായിക്കും. സൂക്ഷ്മവും കുറ്റമറ്റതുമായ രീതിയില്‍ ഇടപാടുകാരുടെ പേരുവിവരങ്ങള്‍ പരിശോധിക്കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകാര്‍, രാഷ്ട്രീയ പ്രശ്നങ്ങളുള്ള വ്യക്തികള്‍, നിരോധനത്തിനും ഉപരോധത്തിനും വിധേയമായ വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവരെ തുടക്കത്തിലേ കണ്ടെത്താനാവും. പുതിയ ഇടപാടുകാര്‍ക്ക് ദുരൂഹ പണ ഇടപാടുകളോ തട്ടിപ്പ് പശ്ചാത്തലമോ ഇല്ലെന്ന് ഉറപ്പുവരുത്താനും അപകടസാധ്യത പരിപൂര്‍ണ്ണമായും ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ