UAE National Day: ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍ യുഎഇ; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : Nov 24, 2021, 04:01 PM IST
UAE National Day: ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍ യുഎഇ; അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

പൊതുമേഖലാ ജീവനക്കാര്‍ക്ക് യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുമ്പോള്‍ പൊതുമേഖലയ്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും.

അബുദാബി: യുഎഇയില്‍ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും.

പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ നാല് ശനിയാഴ്‍ച വാരാന്ത്യ അവധി കൂടി ലഭിക്കുന്നതിനാല്‍ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും അവധിക്ക് ശേഷം ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.  ഇക്കുറി അന്‍പതാം ദേശീയ ദിനമാണ് യുഎഇ ആഘോഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിപുലമായ ആഘോഷമാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിക്കുന്നത്. 


അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന്റെ(UAE National Day) ഭാഗമായി വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി(Wizz Air Abu Dhabi). കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം