Romi Al-Qahtani : അറബ് ലോകത്തെ സൗന്ദര്യ റാണിയാര്? കിരീടം ലക്ഷ്യമിട്ട് സൗദി പെൺകുട്ടിയും

Published : Nov 24, 2021, 02:25 PM ISTUpdated : Nov 24, 2021, 03:17 PM IST
Romi Al-Qahtani : അറബ് ലോകത്തെ സൗന്ദര്യ റാണിയാര്? കിരീടം ലക്ഷ്യമിട്ട് സൗദി പെൺകുട്ടിയും

Synopsis

അറബ് സുന്ദരി പട്ടം സ്വപ്നം കാണുന്ന റൂമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തു വരുന്നത്. 

റിയാദ്: അറബ് ലോകത്തെ സുന്ദരിയാകാൻ സൗദി പെൺകുട്ടിയും മത്സര രംഗത്ത്. ഈജിപ്‍തിൽ നടക്കുന്ന മിസ് അറബ് വേൾഡ് മത്സരത്തിൽ റൂമി അൽഖഹ്‍താനിയാണ് സൗദി അറേബ്യയിൽ നിന്ന് പങ്കെടുക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങൾക്കായി റൂമി അൽഖഹ്‍താനി  ഈജിപ്‍തിലാണുള്ളത്. 

അറബ് സുന്ദരി പട്ടം നേടുകയാണ് ഈ 27കാരിയുടെ സ്വപ്‌നം. റൂമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തു വരുന്നത്. റൂമി അൽഖഹ്താനി അടക്കം തുനീഷ്യ, യെമൻ, മൊറോക്കോ, സുഡാൻ, ഈജിപ്ത്, ഇറാഖ് ഉൾപ്പെടെ പതിമൂന്നു അറബ് രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികള്‍ മിസ് അറബ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ചടങ്ങിൽ  മിസ് അറബ് വേൾഡിനെയും റണ്ണറപ്പുകളെയും തെരഞ്ഞെടുക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ജീവിതം മാറി; ഇന്ത്യക്കാരൻ നേടിയത് 23 ലക്ഷം രൂപ
ബിഗ് ടിക്കറ്റ് – അബുദാബിയിലെ മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം