Saudi Entry Rules: സൗദിയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് റിസൾട്ട് നിർബന്ധം

Published : Feb 03, 2022, 11:24 PM IST
Saudi Entry Rules: സൗദിയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് റിസൾട്ട് നിർബന്ധം

Synopsis

കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത് മൂന്നു മാസം പൂർത്തിയാക്കിയ 16 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സൗദി പൗരന്മാർക്കും രാജ്യത്തിന് പുറത്തുപോകണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി.

റിയാദ്: സൗദി അറേബ്യയിൽ പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് റിസൾട്ട് നിർബന്ധം. പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് വിദേശികളും സൗദി പൗരന്മാരും രാജ്യത്തേക്ക് വരേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വരുന്ന ബുധനാഴ്ച (ഫെബ്രുവരി 9) പുലർച്ചെ ഒരു മണി മുതൽ ഈ നിബന്ധന പ്രാബല്യത്തിലാവും. 

കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത് മൂന്നു മാസം പൂർത്തിയാക്കിയ 16 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സൗദി പൗരന്മാർക്കും രാജ്യത്തിന് പുറത്തുപോകണമെങ്കിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. അതും ബുധാനാഴ്ച മുതൽ പ്രാബല്യത്തിലാകും. തിരിച്ചുവരുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. എട്ട് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ടെസ്റ്റ് റിസൾട്ട് ആവശ്യമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി