ലക്കി ഡേ ഡ്രോയിൽ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ്; നേപ്പാളിൽ നിന്നുള്ള വിജയി നേടിയത് 30 മില്യൺ ദിർഹം

Published : Jun 03, 2026, 10:19 AM IST
The UAE Lottery

Synopsis

നേപ്പാളിൽ നിന്നുള്ള തയബ് ഖാൻ ആണ് വിജയി. അബുദാബിയിലാണ് അദ്ദേഹം താമസിക്കുന്നത്.

ലക്കി ഡേ ഡ്രോയിലൂടെ രണ്ടാമത്തെ വലിയ ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചു. ഇത്തവണ 30 മില്യൺ ദിർഹമാണ് സമ്മാനം. ഇതിന് മുൻപ് 2025 ഒക്ടോബറിൽ 100 മില്യൺ ദിർഹമായിരുന്നു റെക്കോർഡ് തിരുത്തിയത്.

നേപ്പാളിൽ നിന്നുള്ള തയബ് ഖാൻ ആണ് വിജയി. അബുദാബിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഏഴ് നമ്പറുകളും അദ്ദേഹം മാച്ച് ചെയ്തു.

ബുധനാഴ്ച്ച ഡ്രോകളിലെ വിജയങ്ങളുടെ പിന്നാലെയാണ് ഈ വമ്പൻ സമ്മാനം. ഏറ്റവും പുതിയ ബുധനാഴ്ച്ച ഡ്രോയിൽ രണ്ടാം തവണയും ഒരു വിജയി 5 മില്യൺ ദിർഹം സമ്മാനം നേടി. ഏപ്രിൽ 29-നായിരുന്നു ഡ്രോ.

"വളരെ അതിശയകരമായ അനുഭവമാണിത്. ആകാശത്താണെന്ന് തോന്നിപ്പോകുന്നു. ഞാൻ വെറുതെ തെരഞ്ഞെടുത്ത നമ്പറുകളാണ്. ഡ്രോ കണ്ടതുമില്ല. ഇമെയിലിലൂടെയാണ് വിജയിയായത് തിരിച്ചറിഞ്ഞത്. വല്ലാത്തൊരു അനുഭവമായിരുന്നു അത്." - തായബ് പറഞ്ഞു.

"ഇത് ലക്കി ഡേ ഡ്രോയെ സംബന്ധിച്ച് സുപ്രധാന നിമിഷമാണ്. 100 മില്യൺ ദിർഹം ജാക്ക്പോട്ടിന് ശേഷം രണ്ടാമതൊരു ഗ്രാൻഡ് പ്രൈസ് വിജയിയെ സൃഷ്ടിക്കാൻ കഴിഞ്ഞു. കൂടാതെ രണ്ട് 5 മില്യൺ ദിർഹം വിജയികളുമായി. ആഴ്ച്ചയിൽ രണ്ടു തവണയുള്ള ഡ്രോയാണ് ഇവ. അർത്ഥപൂർണമായ അവസരങ്ങൾ എല്ലാവർക്കും നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിജയികൾക്ക് ആശംസകൾ. ഇനിയും സുരക്ഷിതവും സുതാര്യവുമായ ഗെയിമിങ് അനുഭവം നൽകുന്നത് തുടരും." - ദ യു.എ.ഇ ലോട്ടറി വക്താവ് പറഞ്ഞു.

ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 9.30-നാണ് ലക്കി ഡേ ഡ്രോ. 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. രണ്ടാം സമ്മാനം 5 മില്യൺ ദിർഹം. മൂന്നു പേർക്ക് ലക്കി ചാൻസിലൂടെ 50,000 ദിർഹം. ഓരോ പുതിയ ഡ്രോയിലും ഈ സമ്മാനങ്ങൾ ലഭ്യമാണ്.

ഉത്തരവാദിത്തത്തോടെ ഗെയിം കളിക്കാനാണ് ദി യു.എ.ഇ ലോട്ടറി പ്രോത്സാഹിപ്പിക്കുന്നത്. സുരക്ഷ, സുതാര്യത എന്നിവ കർശന നിയന്ത്രണങ്ങളോടെ നടപ്പിലാക്കുന്നു. മാത്രമല്ല എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി അനുമതിയോടെയുമാണ് നടക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

30 ദിവസത്തിനുള്ളിൽ യുദ്ധമേഖലയിൽ വെടിവച്ച് വീഴ്ത്തിയത് രണ്ട് തവണ, എഫ് 15 ഇ പൈലറ്റ് തലനാരിഴയ്ക്ക് തിരികെ ജീവിതത്തിലേക്ക്
മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി മാർക്കോ റൂബിയോ