യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കമാവുന്നു; പ്രത്യേക സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിനും അനുമതി

Published : Aug 28, 2022, 04:18 PM ISTUpdated : Aug 28, 2022, 04:20 PM IST
യുഎഇയില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് നാളെ തുടക്കമാവുന്നു; പ്രത്യേക സാഹചര്യങ്ങളില്‍ ഓണ്‍ലൈന്‍ പഠനത്തിനും അനുമതി

Synopsis

പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്‍ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. 

ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 29 തിങ്കളാഴ്‍ച തുടക്കമാവും. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ നീങ്ങി, ഏതാണ്ടെല്ലാ  നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള അക്കാദമിക വര്‍ഷത്തിനാണ് നാളെ തുടക്കം കുറിക്കാന്‍ പോകുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്ക്. 

പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്‍ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധന വേണമെന്നും സ്‍കൂള്‍ ബസുകളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കര്‍ശിച്ചിരുന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ ഇത്തവണ എടുത്തുകളഞ്ഞിട്ടുണ്ട്. 

Read also: യുഎഇയില്‍ സ്കൂളുകള്‍ തുറക്കാനിരിക്കെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

ആരോഗ്യപരമായ കാരണങ്ങളാല്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം നേരിട്ട് സ്‍കൂളുകളില്‍ എത്തണം. ആദ്യം ദിവസം എത്തുമ്പോള്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം കൊണ്ടുവരണം. എന്നാല്‍ ദുബൈയിലെ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല.

പുതിയ നിബന്ധനകള്‍ പ്രകാരം കൊവിഡ് പരിശോധനയില്‍ പോസിറ്റാവായവര്‍ക്ക് വീടുകളിലിരുന്ന പഠനം തുടരാം. അതേസമയം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ രോഗലക്ഷണങ്ങളോ പ്രകടമാവുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം. ഇവര്‍ പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലം വരുന്നത് വരെ പഠനം ഓണ്‍ലൈന്‍ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും. 

അതേസമയം ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം.

Read also: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി തൊഴിലാളികള്‍ മരിച്ച കേസ്; നഷ്ടപരിഹാരം വിധിച്ച് കോടതി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം