Latest Videos

ഈ വിമാനത്താവളങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍

By Web TeamFirst Published Nov 1, 2022, 1:52 PM IST
Highlights

അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കുന്നതിനാല്‍ രണ്ട് വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിങില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയൂ.

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കിങ് ഫീസ്. പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 

അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കര്‍ബ്സൈഡ് ആക്സസ് നിയന്ത്രിക്കുന്നതിനാല്‍ രണ്ട് വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിങില്‍ മാത്രമെ സ്വകാര്യ വാഹനങ്ങള്‍ക്ക് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയൂ. ലോകകപ്പില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് അറൈവല്‍, ഡിപ്പാര്‍ച്ചര്‍ കവാടങ്ങള്‍ക്ക് മുമ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചത്. ഇവിടങ്ങളില്‍ മൗസലാത്തിന്‍റെ ലിമോസിന്‍, ടാക്സികള്‍, ചലനശേഷി കുറഞ്ഞവരുടെ വാഹനങ്ങള്‍, ഖത്തര്‍ എയര്‍വേയ്സ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ട്ട് ഷട്ടില്‍ ബസുകള്‍ എന്നിവയ്ക്കാണ്അനുമതിയുള്ളത്. 

ഹമദ് വിമാനത്താവളത്തിലെ പുതിയ കാര്‍ പാര്‍ക്ക് നിരക്ക്- പരമാവധി 30 മിനിറ്റ് കാലയളവിലേക്ക് 25 റിയാലാണ് ചാര്‍ജ്. തുടര്‍ന്നുള്ള ഓരോ മിനിറ്റിനും 100 റിയാല്‍ എന്ന തോതില്‍ ചാര്‍ജ് ഈടാക്കും. പരമാവധി 60 മിനിറ്റ് കാലയളവിലേക്ക് 25 റിയാലും അതിനു ശേഷം ഓരോ മിനിറ്റിനും 100 റിയാലുമായിരിക്കും ചാര്‍ജ് ഈടാക്കുക. കാര്‍ പാര്‍ക്ക് മുതല്‍ ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വരെ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ലഭ്യമാണ്. 

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്ക് ചാര്‍ജ്- പരമാവധി 30 മിനിറ്റിന് 25 റിയാലും അതിനു ശേഷം ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും. 

Read More -  ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

ഖത്തറില്‍ പെട്രോള്‍ വില ഉയര്‍ന്നു

ദോഹ: 2022 നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില ഉയര്‍ന്നു. ഒരു ലിറ്ററിന്  രണ്ട് റിയാലായിരിക്കും നവംബറിലെ വില. നിലവില്‍ ഇത് 1.95 ആണ്. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബറിലെ വില. ഇതേ വില തന്നെ നവംബറിലും തുടരും.

Read More -  ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി

click me!