
റിയാദ്: അഖബയിൽനിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്ക് പുതിയ കാർഗോ കപ്പൽ സർവിസിന് തുടക്കം. ജിദ്ദ ഇസ്ലാമിക് പോർട്ടിനെയും ഗുജറാത്തിലെ മുന്ദ്ര അടക്കമുള്ള നാലു പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിച്ച് ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് എന്ന കമ്പനിയാണ് പുതിയ കാര്‍ഗോ കപ്പൽ സർവിസ് ആരംഭിച്ചത്. യു എ ഇയിലെ ജബല്‍ അലി, ജോര്‍ദാനിലെ അഖബ, ഈജിപ്തിലെ അല്‍സൊഖ്‌ന എന്നീ തുറമുഖങ്ങൾക്കൊപ്പം മുന്ദ്രയെയും ജിദ്ദയെയും ബന്ധിപ്പിച്ച് ആര്‍.ജി-2 എന്ന കപ്പലാണ് പ്രതിവാര കാര്‍ഗോ സർവിസ് നടത്തുന്നത്.
അഖബ ഉൾക്കടൽ, ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ, അറബിക്കടൽ എന്നിവയെ ബന്ധപ്പിച്ചുകൊണ്ടുള്ള കപ്പൽച്ചാൽ വഴി ഇനി കാർഗോ നീക്കം കൂടുതൽ എളുപ്പവും സൗകര്യപ്രദവും വേഗത്തിലുമാകും. 2,902 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളാണ് ഈ റൂട്ടില്‍ സർവിസ് നടത്തുക. ചെങ്കടല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ലോജിസ്റ്റിക്, വാണിജ്യ കേന്ദ്രമാണ് ജിദ്ദ തുറമുഖം.
ആകെ 12.5 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ജിദ്ദ തുറമുഖത്ത് 62 ഡോക്കുകളുണ്ട്. രണ്ട് കണ്ടെയ്‌നര്‍ ടെര്‍മിനലുകളും ലോജിസ്റ്റിക് വില്ലേജും രണ്ട് ജനറല്‍ കാര്‍ഗോ ടെര്‍മിനലുകളും രണ്ടു ഷിപ്പ് റിപ്പയര്‍യാര്‍ഡുകളും മറൈന്‍ സേവനങ്ങള്‍ക്കുള്ള ഒരുകൂട്ടം ഡോക്കുകളും എല്ലാവിധ സൗകര്യങ്ങളോടെയും സജ്ജീകരിച്ച ഹജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ടെര്‍മിനലുകളും മറ്റു സൗകര്യങ്ങളും ജിദ്ദ തുറമുഖത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam