കുട്ടികളിൽ നിന്നും അജ്ഞാതരിൽ നിന്നും സ്വർണം വാങ്ങരുത്; സൗദിയില്‍ ജ്വല്ലറികൾക്ക് വിലക്ക്

By Web TeamFirst Published Nov 4, 2018, 12:27 AM IST
Highlights

ആഭരണ വിൽപ്പന മേഘലയിലെ തട്ടിപ്പുകൾക്കും നിയമ ലംഘനങ്ങൾക്കും തടയിടുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമാവലി ഓദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 

അബുദാബി: കുട്ടികളിൽ നിന്നും അജ്ഞാതരിൽ നിന്നും സ്വർണം വാങ്ങുന്നതിനു സൗദിയിലെ ജ്വല്ലറികൾക്കു വിലക്ക്. ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം ആഭരണങ്ങളുടെയും അമൂല്യ കല്ലുകളുടെയും ഉറവിടങ്ങൾ ജ്വല്ലറികൾ തെളിയിച്ചിരിക്കണമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.  സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും വിലപിടിപ്പുള്ള രത്‌ന കല്ലുകളും പ്രായപൂർത്തിയാക്കാത്തവരിൽ നിന്നും അജ്ഞാതരിൽ നിന്നും കുറ്റവാളികളെന്നു സംശയിക്കുന്നവരിൽ നിന്നും ജ്വല്ലറികൾ വാങ്ങുന്നതിനു  വിലക്കുള്ളതായി പുതിയ നിയമാവലി വ്യക്തമാക്കുന്നു.

ആഭരണ വിൽപ്പന മേഘലയിലെ തട്ടിപ്പുകൾക്കും നിയമ ലംഘനങ്ങൾക്കും തടയിടുന്നത് ലക്ഷ്യമാക്കിയുള്ള പുതിയ നിയമാവലി ഓദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. യഥാർത്ഥ കാരറ്റും സ്ഥാപനത്തിന്റ ട്രേഡ് മാർക്കും മുദ്രണം ചെയ്യാത്ത ആഭരണങ്ങളും നിയമാനുസൃത കാരറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായ ആഭരണങ്ങളും വിൽപ്പന നടത്തുന്നതിനും വിലക്കുണ്ട്.വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ സൗദി സ്വർണ നാണയം വിൽക്കാനും പാടില്ല.

സൗദി സ്വർണ നാണയം വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ഥാപനങ്ങളുടെ പേര്, വിലാസം ലൈസൻസ് നമ്പർ, കൊമേർഷ്യൽ റെജിസ്ട്രേഷൻ, ഫോൺ നമ്പർ, ഈമെയിൽ വിലാസം, വിൽപ്പന നടത്തുന്ന തീയതി എന്നിവ ബില്ലുകളിൽ നിർബന്ധമാണ്. കൂടാതെ ആഭരണത്തിന്റെ തൂക്കം, ഇനം, വില, വാങ്ങുന്ന ആളുടെ പേര് എന്നീ വിവരങ്ങളടങ്ങിയ ബില്ലുകൾ ഉപഭോക്താവിന് നൽകണമെന്നുള്ളതും നിർബന്ധമാണ്.

click me!