ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

Published : Mar 12, 2022, 11:44 PM IST
ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

Synopsis

സംഘടനയിലെ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ആ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും സംഘടനയെ കുറിച്ച് തൃശ്ശൂർ ജില്ലക്കാരായ കൂടുതൽ ആളുകളെ പരിചയപ്പെടുത്താനും സംഘടന അംഗങ്ങളുടെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് 'ഹൃദയപൂർവ്വം തൃശ്ശൂർ 2022' എന്ന ഒരു സൗഹൃദ സംഗമം നടത്താനും തീരുമാനം എടുത്തു.

മസ്കത്ത്: കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി പ്രവർത്തിച്ചു വന്നിരുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി ആദ്യമായി മുന്നോട്ട് വന്ന സിദ്ധിഖ് എ.പി. കുഴിങ്ങരയുടെ നേതൃത്വത്തിൽ മസ്കത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് നജീബ് കെ. മൊയ്‌തീൻ എടത്തിരുത്തി, ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ, ട്രെഷറർ ഉല്ലാസ് വള്ളുളിശ്ശേരി, വൈസ്  പ്രസിഡന്റുമാർ മുഹമ്മദ് യാസീൻ ഒരുമനയൂർ, നസീർ തിരുവത്ര, ജോയിൻ സെക്രട്ടറിമാർ സച്ചിൻ ആലപ്പാട്, ഷിജോയ് ആളൂർ, രക്ഷാധികാരി സിദ്ധിഖ് എ.പി. കുഴിങ്ങര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ യൂസഫ് ചേറ്റുവ, അബ്ദുൽ സമദ് അഴിക്കോട്, ആരിഫ് കോട്ടോൾ, സാബു ആനാപ്പുഴ, ശ്രീകുമാർ ചാഴുർ എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

തുടർന്ന് പ്രസിഡന്റ് നജീബ് കെ. മൊയ്‌തീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘടനയിലേക്ക് സമാന മനസ്കരായ, തൃശ്ശൂർ ജില്ലാ നിവാസികളായ കൂടുതൽ അംഗങ്ങളെ ചേർക്കാനുള്ള തീരുമാനം കൈകൊണ്ടു. സംഘടനയിലെ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ആ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും സംഘടനയെ കുറിച്ച് തൃശ്ശൂർ ജില്ലക്കാരായ കൂടുതൽ ആളുകളെ പരിചയപ്പെടുത്താനും സംഘടന അംഗങ്ങളുടെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് 'ഹൃദയപൂർവ്വം തൃശ്ശൂർ 2022' എന്ന ഒരു സൗഹൃദ സംഗമം നടത്താനും തീരുമാനം എടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത
ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്