
അൽ ഹാബിയയിലാണ് യൂണിയൻ കോപിൻറെ 493,977 sq. ft. വിസ്തീർണമുള്ള കമ്മ്യൂണിറ്റി റെസിഡൻഷ്യൽ മാൾ പ്രവർത്തനം ആരംഭിച്ചത്. ഹൈപ്പർ മാർക്കറ്റുകളുടെ മാത്രം 26 ബ്രാഞ്ചുകൾ, 28 കൊമേർഷ്യൽ സ്റ്റോറുകൾ, 44 റെസിഡൻഷ്യൽ അപ്പാർട്മെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രൊജക്റ്റ്. യുഎഇയിലെ ഏറ്റവും വലിയ അവശ്യവസ്തു സേവന ദാതാക്കളായ യൂണിയൻ കോപിൻറെ ഇരുപത്തിയാറാമത് പ്രോജക്ട് ആണിത്.
യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി. മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫി അൽ ദലാൽ എന്നിവർ ചേർന്നാണ് മാൾ ഉത്‌ഘാടനം ചെയ്തത്. പുതിയ മാൾ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഉപഭോകതാക്കൾക്ക് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾക്ക് 75 ശതമാനം ഇളവും നൽകുന്നുണ്ട്. മാർച്ച് 9 മുതൽ 12 വരെയാണ് ഇളവ് ലഭ്യമാകുക. അന്താരാഷ്ട്ര നിലവാരമുള്ള വസ്തുക്കൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ യൂണിയൻ കോപ് ലക്ഷ്യമിടുന്നത്.
ഏഴു നിലകലുള്ള മാൾ പ്രൊജക്ടിൽ രണ്ടു നിലകളിലായാണ് 44 റെസിഡന്ഷ്യൽ അപ്പാർട്മെന്റുകൾ. 1, 2, 3 ബെഡ് റൂം ഫ്ലാറ്റുകൾ വാങ്ങുന്നവർക്കായി സ്വിമ്മിങ് പൂൾ, ഗെയിമിംഗ് ഏരിയ, ഹെൽത്ത് ക്ലബ്, വിശേഷ പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യമായ ഹാൾ എന്നിവ റൂഫ് ടോപ്പിൽ ഒരുക്കിയിരിക്കുന്നു. 249 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാവുന്ന പാർക്കിംഗ്, റസ്റ്ററന്റുകൾ , കഫേ, സലൂൺ, ഫാർമസി എന്നിങ്ങിനെ താമസക്കാർക്കായി നിരവധി സൗകര്യങ്ങളും ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ