Covid 19|സൗദിയില്‍ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം 30 ആയി കുറഞ്ഞു

By Web TeamFirst Published Nov 14, 2021, 10:35 PM IST
Highlights

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,222 ആയി. ഇതില്‍ 5,37,274 പേരും സുഖം പ്രാപിച്ചു. ആകെ 8,813 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 52 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി കൊവിഡ്(covid 19) ബാധിച്ചവരുടെ പ്രതിദിന എണ്ണം 30 ആയി കുറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിലെ കൊവിഡ് ബാധിതരില്‍ 30 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഭാഗങ്ങളിലായി 36,678 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,222 ആയി. ഇതില്‍ 5,37,274 പേരും സുഖം പ്രാപിച്ചു. ആകെ 8,813 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 52 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,712,192 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,401,380 എണ്ണം ആദ്യ ഡോസ് ആണ്. 22,001,691 എണ്ണം സെക്കന്‍ഡ് ഡോസും. 1,710,181 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 309,121 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മക്ക 3, ദഹ്‌റാന്‍ 2, ജുബൈല്‍ 2, മറ്റ് 5 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

تعلن عن تسجيل (30) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (2) حالات وفاة رحمهم الله، وتسجيل (73) حالة تعافي ليصبح إجمالي عدد الحالات المتعافية (538,274) حالة ولله الحمد. pic.twitter.com/bpBDObtqZF

— وزارة الصحة السعودية (@SaudiMOH)
click me!