സൗദിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

Published : Jul 18, 2022, 11:51 PM IST
സൗദിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

Synopsis

24 മണിക്കൂറിനിടയില്‍ ഒരാളാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 804,570 ആയി. ആകെ രോഗമുക്തരുടെ എണ്ണം 788,371 ആയി ഉയര്‍ന്നു.

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിരിക്കെ സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പുതുതായി 806 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരില്‍ 405 പേര്‍ സുഖം പ്രാപിച്ചു. 

24 മണിക്കൂറിനിടയില്‍ ഒരാളാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 804,570 ആയി. ആകെ രോഗമുക്തരുടെ എണ്ണം 788,371 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,233 ആയി. രോഗബാധിതരില്‍ 6,966 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 145 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

Read Also: റിയാദില്‍ വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം

24 മണിക്കൂറിനിടെ 22,124 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 234, ജിദ്ദ 127, ദമ്മാം 66, മക്ക 43, മദീന 29, ത്വാഇഫ് 29, ഹുഫൂഫ് 26, ജീസാന്‍ 21, അബ്ഹ 19, അല്‍ബാഹ 17, ദഹ്‌റാന്‍ 13, ബുറൈദ 11, തബൂക്ക് 10, ഖോബാര്‍ 9, ഖര്‍ജ് 8, ഹാഇല്‍ 6, ഖമീസ് മുശൈത്ത് 5, നജ്‌റാന്‍ 5, ജുബൈല്‍ 5, അബൂഅരീഷ് 4, ദവാദ്മി 4, യാംബു 4, സാറാത് ഉബൈദ 4, ഉനൈസ 4, അല്‍റസ് 4, ബല്‍ജുറൈഷ് 4, അറാര്‍ 3, ബീഷ 3, മഖ്‌വ 3, സബ്‌യ 3, ഹഫര്‍ അല്‍ബാത്വിന്‍ 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടാർഗെറ്റ് ഡിസ്ട്രോയ്ഡ്'; യുഎഇയുടെ ഉരുക്കുമുഷ്ടി, നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല