ഒമാനില്‍ രണ്ടുപേര്‍ വാദിയില്‍ മുങ്ങി മരിച്ചു

Published : Jul 18, 2022, 11:29 PM IST
ഒമാനില്‍ രണ്ടുപേര്‍ വാദിയില്‍ മുങ്ങി മരിച്ചു

Synopsis

മറ്റൊരു സംഭവത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷപ്പെടുത്തി.

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് വിലായത്തില്‍ വാദിയില്‍ മുങ്ങി രണ്ടു സ്വദേശികള്‍ മരിച്ചു. റുസ്താഖ് വിലായത്തിലെ വാദി അല്‍ ഹിംലിയിലായിരുന്നു സംഭവം.

അപകടമുണ്ടായ ഉടനെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം മറ്റൊരു സംഭവത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷപ്പെടുത്തി. സീബ് വിലായത്തിലെ അല്‍ അതൈബ ബീച്ചിലായിരുന്നു സംഭവം. രണ്ടു കുട്ടികളെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാവും മറ്റ് രണ്ടുപേരെ നാട്ടുകാരുമാണ് രക്ഷിച്ചത്. 

സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. 

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള തസ്തികകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടാർഗെറ്റ് ഡിസ്ട്രോയ്ഡ്'; യുഎഇയുടെ ഉരുക്കുമുഷ്ടി, നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല