
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെയും രോമുക്തരുടെയും എണ്ണം നേരിയ തോതിൽ ഉയർന്നു. പുതിയതായി 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 45 പേർ രോഗമുക്തി നേടി. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ആകെ 31,698,370 പി.സി.ആർ പരിശോധന നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,912 ആയി. ഇതിൽ 539,056 പേരും സുഖം പ്രാപിച്ചു. ആകെ 8,844 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,012 പേരിൽ 39 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 47,685,936 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,680,088 എണ്ണം ആദ്യ ഡോസ് ആണ്. 22,613,228 എണ്ണം സെക്കൻഡ് ഡോസും. 1,722,448 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 392,620 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 14, ജിദ്ദ - 9, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ രോഗികള്‍ വീതം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ