Health Card for Workers : സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

By Web TeamFirst Published Jan 12, 2022, 9:42 PM IST
Highlights

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്.

റിയാദ്: രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) പിഴ (fine) ചുമത്തുമെന്ന് സൗദി (Saudi)  നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്. 

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും. 

 മക്കയില്‍ സംസം ജലവിതരണത്തിന് യന്ത്രമനുഷ്യന്‍

റിയാദ്: പുണ്യനഗരമായ മക്കയിലെ(Makkah) പള്ളിയില്‍ സംസം ജല(ZamZam water)വിതരണത്തിന് യന്ത്രമനുഷ്യ സംവിധാനം. 10 മിനുട്ടിനുള്ളില്‍ 30 ബോട്ടിലുകള്‍ വിതരണം ചെയ്യാന്‍ കഴിയുന്ന യന്ത്രമനുഷ്യനെയാണ് ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എട്ട് മണിക്കൂറാണ് റോബോട്ട് പ്രവര്‍ത്തിക്കുക.

ഒരു കുപ്പി സംസം വെള്ളം 20 സെക്കന്‍ഡിനുള്ളില്‍ ആവശ്യക്കാരന് നല്‍കും. പള്ളിയുടെ മുഴുവന്‍ ഭാഗങ്ങളിലും കൂടുതല്‍ റോബോട്ടുകളെ സജ്ജീകരിക്കും. സംസം വെള്ളം എല്ലാ ദിവസവും ലബോറട്ടറികളില്‍ പരിശോധിച്ച് സുരക്ഷയും നിലവാരവും ഉറപ്പുവരുത്തുന്നതായി അധികൃതര്‍ അറിയിച്ചു.

click me!