സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ പുത്തൻ നിയമവുമായി യുഎഇ

Published : Nov 18, 2019, 06:57 PM ISTUpdated : Nov 18, 2019, 06:58 PM IST
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ പുത്തൻ നിയമവുമായി യുഎഇ

Synopsis

യുഎഇ പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കും.

അബുദാബി: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ പുത്തൻ നിയമനിർമ്മാണവുമായി യുഎഇ. കടക്കെണിയിലായവരെ സംരക്ഷിക്കുന്നതിനായുള്ള നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.

രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അവ പരിഹരിക്കുന്നതിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. യുഎഇ പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും നിയമം ഒരുപോലെ ബാധകമായിരിക്കും.

നിലവിലുള്ളതോ പ്രതീക്ഷിക്കുന്നതോ ആയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തികളെ നിയമം പിന്തുണയ്ക്കുന്നു. ഇളവുകളോടുകൂടിയ വായ്പകള്‍, പണം തിരിച്ചടക്കാന്‍ അവധി തുടങ്ങിയ ആനുകൂല്യങ്ങൾ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും