റിയാദ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ഇന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സ്കൂളിൽ ഓഫ്ലൈൻ പഠനം വീണ്ടും ആരംഭിക്കുന്നത്.
റിയാദ്: റിയാദ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ (ഐ.ഐ.എസ്) നേരിട്ടുള്ള ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സ്കൂളിൽ ഓഫ്ലൈൻ പഠനം വീണ്ടും ആരംഭിക്കുന്നത്. ഞായറാഴ്ച ദീവാലി അവധിയായതിനാൽ തിങ്കളാഴ്ച മുതലായിരിക്കും പതിവ് ക്ലാസുകൾ സ്കൂൾ കാമ്പസിൽ നേരിട്ട് നടക്കുകയെന്ന് മാനേജ്മെൻറ് അറിയിച്ചു. വിദ്യാർഥികൾ കൃത്യമായി സ്കൂളിൽ ഹാജരാകണമെന്നും രക്ഷിതാക്കൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും വിദ്യാർഥികൾക്ക് അയച്ച സന്ദേശത്തിൽ അഭ്യർഥിച്ചു.














