LuLu : സൗദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

Published : Dec 14, 2021, 07:29 PM IST
LuLu : സൗദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

Synopsis

സൗദിയിലെ 24ാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്  നഗര മധ്യത്തോട് ചേര്‍ന്ന മലസ് ഡിസ്ട്രിക്റ്റിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ആരംഭിച്ചത്. സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം. അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

റിയാദ്: ലുലു ഗ്രൂപ്പിന്റെ(LuLu Group) ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, പശ്ചിമവടക്കേ ആഫ്രിക്ക മേഖലയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയില്‍ ഒരു കണ്ണികൂടി ചേര്‍ത്ത് റിയാദില്‍(Riyadh) പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്  തുറന്നു. 

സൗദിയിലെ 24ാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്  നഗര മധ്യത്തോട് ചേര്‍ന്ന മലസ് ഡിസ്ട്രിക്റ്റിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ആരംഭിച്ചത്. സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം. അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിക്ഷേപ മന്ത്രാലയം മാനേജിങ് ഡയറക്ടര്‍ മാജിദ് മാജിദ് എം. അല്‍ഗാനിം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, സി ഇ ഒ സൈഫിഇ രൂപാവാല എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഇരുപത്തി നാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. പലചരക്ക് അവശ്യവസ്തുക്കൾ മുതൽ തയാറാക്കിയ ചൂടാറാത്ത ഭക്ഷണവിഭവങ്ങൾ, ആരോഗ്യ, സൗന്ദര്യ പരിപാലനത്തിനുള്ള വിവിധതരം ഉൽപന്നങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങി എല്ലായിനങ്ങളും ഭക്ഷണം, ഫാഷൻ, ജീവിതശൈലി എന്നീയിനങ്ങളിലെ ആഗോളബ്രാൻഡ് ഉൽപ്പന്നങ്ങൾ തുടങ്ങി എന്തും ഇവിടെ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്. 22 രാജ്യങ്ങളിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പിെൻറ സ്വന്തം കൃഷിതോട്ടങ്ങളിൽ ഉദ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കളാണ് ഹൈപർമാർക്കറ്റിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നത്. ‘വിഷൻ 2030’െൻറ ചുവടുപിടിച്ച് സൗദി അറേബ്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവത്കരണത്തിനും വേണ്ടി ഒരുക്കിയ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാജ്യത്തുടനീളം വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പിെൻറ വിപുലീകരണ പദ്ധതികളും ബിസിനസ് നിക്ഷേപങ്ങളും തുടരുമെന്ന് എം.എ. യൂസുഫ് അലി പറഞ്ഞു. തുടർച്ചയായ വളർച്ചയ്ക്കും ദീർഘകാല പരിഷ്കാരങ്ങൾക്കും ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുന്ന സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അതിന് അനുസൃതമായ ഒരു ഷോപ്പിങ് സാഹചര്യം ഒരുക്കിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ലോകത്ത് എവിടെയുള്ള ഉപഭോക്താവിനും ആഗോളതലത്തിൽ ലഭ്യമായ ഏത് ഉൽപന്നവും എത്തിച്ച് നൽകുന്നതിലും അതിനോടൊപ്പം ആളുകളുടെ ആരോഗ്യ പരിപാലനത്തിൽ ബദ്ധശ്രദ്ധരാവാനും തങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, റീജനൽ ഡയറക്ടർ ഹാത്വിം കോൺട്രാക്ടർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി