
കുവൈത്ത് സിറ്റി: കുവൈത്തിൽ ജസീറ എയർവേയ്‌സ് ടെർമിനൽ 5 (ടി 5) യിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിലെ എല്ലാ പ്രധാന പാസഞ്ചർ കെട്ടിടങ്ങളിലും യാത്രക്കാർക്ക് നൽകുന്ന മന്ത്രാലയത്തിന്‍റെ സേവനങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്ലിനിക്ക് ആരംഭിച്ചത്.
ഈ ക്ലിനിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൂടാതെ യോഗ്യരായ മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകളുടെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും പിന്തുണയോടെ അടിയന്തിര സാഹചര്യങ്ങളിൽ സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്യും. കുവൈത്തിൽ രോഗങ്ങൾ പടരുന്നത് തടയുന്നതിനായി ചില സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആവശ്യമായ മെഡിക്കൽ പരിശോധനയിലൂടെ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ ഈ ക്ലിനിക്കുകൾ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ അവബോധവും മാർഗനിർദേശവും നൽകുന്നുവെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
Read Also - വമ്പൻ നിരക്കിളവിൽ വിമാന ടിക്കറ്റ്, അഞ്ച് ലക്ഷം സീറ്റുകളിൽ കിടിലൻ ഓഫർ; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ