
മസ്‍കത്ത്: മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി 2022-2024 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. അൽഖൂദ് സൂക്കിലുള്ള സീഷെൽ റസ്റ്റോറന്റിൽ വെച്ച് നടന്ന ജനറൽബോഡിയിൽ വച്ചായിരുന്നു പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.
മസ്കറ്റ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് എം അബൂബക്കറിന്റെ സാന്നിധ്യത്തിൽ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ എ.കെ.കെ തങ്ങൾ റിട്ടേണിംഗ് ഓഫീസർ ആയി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.. ജനറൽബോഡി യോഗം അൽഖൂദ് കെ.എം.സി.സി നേതാവ് ഷാഹുൽഹമീദ് കോട്ടയം ഉദ്ഘാടനം ചെയ്‍തു. അബ്ദുൽ ഹമീദ് പേരാമ്പ്ര അധ്യക്ഷനായിരുന്ന യോഗത്തിൽ ടി.പി മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ഉപദേശക സമിതി ചെയർമാൻ - ഷാഹുൽ ഹമീദ് കോട്ടയം. പ്രസിഡന്റ് - അബ്ദുൽ ഹമീദ്പേരാമ്പ്ര. ജനറൽ സെക്രട്ടറി - ടി.പി മുനീർ മാസ്റ്റർ കോട്ടക്കൽ. ട്രഷറർ - ഷാജഹാൻ തായാട്ട്. ഹരിത സാന്ത്വനം കൺവീനർ - മുജീബ് മുക്കം എന്നിവരെ തെരഞ്ഞെടുത്തു. ഫൈസൽ മുണ്ടൂർ, അബൂബക്കർ ഫലാഹി, ഹക്കീം പാവറട്ടി, ഡോ. സയ്യിദ് സൈനുൽ ആബിദ് എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.
ഫാറൂഖ്, സുഹൈർ കായക്കൂൽ, ജാബിർ മെയ്യിൽ, അബ്ദുൽ സമദ് കോട്ടക്കൽ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. ഹരിത സാന്ത്വനം കോ കൺവീനറായി ഇക്ബാൽ കുനിയിലിനെയും, റിലീഫ് കമ്മിറ്റി ചെയർമാനായി റാഫി വലിയകത്ത്, ഉപദേശക സമിതി അംഗങ്ങളായി എം.കെ അബ്ദുൽ ഹമീദ് കുറ്റ്യാടി, അബ്ദുൽ റഹിമാൻ ഹാജി പയ്യന്നൂർ, ഹസ്സൻ ബാബിൽ, CVM ബാവ വേങ്ങര എന്നിവരെയും തെരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ