
മസ്‍കത്ത്: മസ്‍കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് (Priyadarshini Cultural Congress) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് അക്ബർ ചാവക്കാടിന്റെ അദ്ധ്യക്ഷതയിൽ കൊവിസ് പ്രോട്ടോകോൾ പാലിച്ച് കൂടിയ എക്സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ പ്രസിഡണ്ടായി റജി ചെങ്ങന്നൂരിനെയും വൈസ് പ്രസിഡന്റുമാരായി നസീർ പിള്ള, അനൂപ് നാരായൺ എന്നിവരെയും സെക്രട്ടറിയായി ഷമീർ ആനക്കയത്തെയും ട്രഷററായി ജോൺസൺ യോഹന്നാനെയും തെരഞ്ഞെടുത്തു. യോഗത്തിൽ മുൻ പ്രസിഡൻറുമാരായ ഷെരീഫ് മാന്നാർ, ഷൈജൻ കാലിക്കറ്റ് തുടങ്ങിയവർ പങ്കെടുത്തു. രക്ഷാധികാരി ഉമ്മർ എരമംഗലം ഓൺലൈനിൽ പങ്കെടുത്ത് സംസാരിച്ച് ആശംസകൾ നേർന്നു. മുൻ വൈസ് പ്രസിഡന്റ് വിദ്ധ്യൻ പണിക്കറും ആശംസകൾ അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ മസ്‍കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കമുള്ള എല്ലാവിധ പരിപാടികളും പുതിയ ഭരണസമിതി തുടരുമെന്നും എല്ലാവരുടെയും സഹകരണം വേണമെന്നും തിരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് റെജി ചെങ്ങന്നൂർ അഭ്യർത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam