
മസ്‍കത്ത്: പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (World Malayalee Federation) ഒമാൻ ദേശിയ കൗൺസിലിന് (Oman National Council) പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കോർ കമ്മിറ്റി ഭാരവാഹികളായി ഉല്ലാസ് ചേരിയൻ (ഒമാൻ ദേശിയ കോർഡിനേറ്റര്‍), സുനിൽ കുമാർ. കെ (ദേശിയ പ്രസിഡണ്ട് ). രമ്യ ഡൻസിൽ (സെക്രട്ടറി) ജോർജ് പി രാജൻ (ട്രഷറർ) എന്നിവര്‍ പുതിയതായി ചുമതലയേറ്റു.
വൈസ് പ്രസിഡന്റമാരായി വിനു എസ് നായർ, ബാബു തോമസ്, നിമ്മി ജോസ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വിനോദ് ഒ.ക്കെ, ഉഷ വടശേരി എന്നിവരെയും വിവിധ യൂണിറ്റുകളുടെ ഫോറം കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തതായും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഘടകത്തിന്റെ ഭാരവാഹികൾ അറിയിച്ചു.
162 രാജ്യങ്ങളിൽ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ ആസ്‌ഥാനം ഓസ്ട്രിയയിലാണ്. വേൾഡ് മലയാളി ഫെഡറേഷന്റെ ഒമാനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തന മേൽനോട്ടവും ഏകോപനവുമാണ് ദേശിയ കൗൺസിലിന്റെ പ്രധാന ദൗത്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam