യുഎഇയില്‍ നാളെ മുതല്‍ പുതിയ റഡാര്‍; രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും അനധികൃത റോഡ് ഉപയോഗവും പിടികൂടും

Published : Oct 16, 2022, 02:56 PM IST
യുഎഇയില്‍ നാളെ മുതല്‍ പുതിയ റഡാര്‍; രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും അനധികൃത റോഡ് ഉപയോഗവും പിടികൂടും

Synopsis

ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ട്വിറ്ററിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്.

റാസല്‍ഖൈമ: റോഡിലെ നിയമ ലംഘനങ്ങള്‍ പിടികുടാന്‍  യുഎഇയിലെ റാസല്‍ഖൈമയില്‍ പുതിയ റഡാര്‍ സ്ഥാപിച്ചു. അല്‍ മസാഫി റോഡിലാണ് പുതിയ റഡാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓ‍ക്ടോബര്‍ 17 മുതല്‍ ഇതില്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി തുടങ്ങുമെന്ന് റാസല്‍ഖൈമ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ട്വിറ്ററിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്. പെര്‍മിറ്റ് ഇല്ലാതെ ഈ റോഡ് ഉപയോഗിക്കുന്ന ട്രക്കുകളെയും അനുവദിക്കപ്പെട്ട സമയത്തല്ലാതെ ഇതിലൂടെ കടന്നുപോകുന്ന ട്രക്കുകളെയും പിടികൂടും. ഒപ്പം രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അവ പുതുക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങളും ഇവിടെ രേഖപ്പെടുത്തുമെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാഹന ഉടമകള്‍ വാഹനങ്ങളുടെ രേഖകള്‍ കൃത്യസമയത്ത് പുതുക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വേഗപരിധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മസാഫി റോഡില്‍ ട്രക്കുകള്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാതെ ട്രക്കുകള്‍ ഇതുവഴി യാത്ര ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
 

Read also: ഫുട്ബോള്‍ ആരാധകര്‍ക്കായി അണിഞ്ഞൊരുങ്ങി ഖത്തര്‍; നവീകരിച്ച എട്ട് ബീച്ചുകള്‍ നവംബര്‍ ഒന്നിന് തുറക്കും

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസം അവധി
അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ഒന്‍പത് ദിവസം മിഡ് ടേം അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയായിരിക്കും അവധിയെന്ന് സ്‍കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് സ്‍കൂളുകള്‍ തുറക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് ആകെ ഒന്‍പത് ദിവസം അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

പഠന കാലയളവിനിടയിലെ ഇടവേളയായി ഈ മിഡ് ടേം അവധിയെ കണക്കാക്കുന്നതിനൊപ്പം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ അവസരം ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തി, പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട