സൗദിയിൽ സാങ്കേതിക ജോലികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു

By Web TeamFirst Published May 18, 2019, 1:00 AM IST
Highlights

സൗദിയിൽ സാങ്കേതിക ജോലികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകൾ ചെയ്യുന്നവർക്കാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.

റിയാദ്: സൗദിയിൽ സാങ്കേതിക ജോലികൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകൾ ചെയ്യുന്നവർക്കാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.

നിരവധി വിദേശികൾ ജോലി ചെയ്യുന്ന ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് മേഖലയിയിലുള്ള സാങ്കേതിക തൊഴിലുകൾക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.

എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 പുതിയ തൊഴിലുകൾ പ്രത്യേകം നിർണ്ണയിച്ചു എൻജിനീയറിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതിനു ജവാസാത്തുമായും നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിച്ചിരിക്കുകയാണ്.

എൻജിനീയർമാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ളവർക്ക്‌ സേവനങ്ങൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനേയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് എൻജിനീയറിംഗ് കൌൺസിൽ വ്യക്തമാക്കി.

മന്ത്രിസഭ അംഗീകരിച്ച എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമം മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും നിർബന്ധമാക്കുന്നുണ്ട്. പ്രൊഫഷണൽ അക്രെഡിറ്റേഷൻ ഇല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വ്യക്തമാക്കി.

യോഗ്യതകൾ ഉറപ്പുവരുത്തി കൗൺസിൽ അംഗത്വം നൽകുന്നതിലൂടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിശ്വാസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

click me!