
റിയാദ്: സൗദിയിൽ വിദേശ നിക്ഷേപകർക്കായി പുതിയ മേഖല വരുന്നു. പ്രാദേശിക വ്യാവസായിക മേഖലയും വിനോദ സഞ്ചാര മേഖലയും വിദേശ നിക്ഷേപകർക്കായി തുറന്നുകൊടുക്കുമെന്നു ധനമന്ത്രി മുഹമ്മദ് അൽ അദ് ആൻ.
വലിയ തോതിലുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. അതിനാൽ ലോക രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങൾക്ക് മുന്നിൽ സൗദി അറേബ്യയുടെ കവാടങ്ങൾ തുറന്നിടുമെന്നു ധനമന്ത്രി മുഹമ്മദ് അൽ അദ് ആൻ പറഞ്ഞു.
പ്രാദേശിക വ്യാവസായിക മേഖലയും വിനോദ സഞ്ചാര മേഖലയും വിദേശ നിക്ഷേപകർക്കായി തുറന്നുകൊടുക്കും. ലോകത്തു വിദേശനാണ്യ ശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യമാണ് സൗദി.
സൗദിയുടെ വിദേശനാണ്യ ശേഖരം 51,000 കോടി ഡോളറായി ഉയർന്നു. സൗദി ഈ വർഷം 2.6 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ കൊല്ലം 2.3 ശതമാനം സാമ്പത്തിക വളർച്ചയാണ് കൈവരിച്ചത്. ഈ വർഷം പൊതുധന വിനിയോഗം 1.1 ട്രില്യൺ റിയാലായി ഉയരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam