പുതുവത്സരം; ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു

Published : Dec 27, 2022, 01:38 PM ISTUpdated : Dec 27, 2022, 03:19 PM IST
പുതുവത്സരം; ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു

Synopsis

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

മനാമ: പുതുവത്സരത്തോട് അനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ പ്രകാരം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കും.

Read More -  അനധികൃത മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; ദുബൈയില്‍ 91 ഫ്ലാറ്റുകള്‍ പൂട്ടിച്ചു

ഒരു തൊഴില്‍ മേഖല കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടത്താന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ഘട്ടത്തിലാണിത്.

ഫോണ്‍ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലും സൗദികളെ നിയമിക്കണം. ലീഗല്‍ കണ്‍സല്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗദിവത്കണം 70 ശതമാനവും ഇന്ന് മുതല്‍ നടപ്പായിട്ടുണ്ട്. ബിരുദധാരികള്‍ക്ക് മിനിമം ശമ്പളം 5500 റിയാല്‍ നല്‍കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ ജോലികളില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കണക്കുകള്‍ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ജോലി ചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 58 ശതമാനം പേരും ജോലികളില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Read More - മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍. ഇവരില്‍ ഏകദേശം 89,000 പേരാണ് ചെയ്‍തുകൊണ്ടിരുന്ന ജോലികളില്‍ നിന്ന് രാജിവെച്ചവര്‍. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റ്‍ ചെയ്ത സ്വദേശികളുടെ 58 ശതമാനം വരും ഈ കണക്ക്. 19 കാരണങ്ങളുടെ പേരിലാണ് സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇവരില്‍ ഭൂരിപക്ഷവും രാജിവെച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം