അബ്ദുൽ റഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും

Published : Feb 03, 2025, 01:05 PM ISTUpdated : Feb 03, 2025, 01:11 PM IST
അബ്ദുൽ റഹീമിന്‍റെ മോചനം; കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും

Synopsis

അബ്ദുൽ റഹീമിന്‍റെ മോചന കേസ് ഏഴാം തവണയും കോടതി മാറ്റിവെച്ചിരുന്നു. 

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി ഇനി പരിഗണിക്കുന്നത് ഫെബ്രുവരി 13ന്. ഇന്നലെ ഞായറാഴ്ച (ഫെബ്രു. രണ്ട്) നടന്ന ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അൽസമയത്തിനുള്ളിൽ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള ഇന്നലത്തെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. അടുത്ത സിറ്റിങ് ഫെബ്രുവരി 13ന് രാവിലെ 11.30ന് നടക്കുെമന്നാണ് കോടതി അറിയിച്ചത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതിനാൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്.

റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിെൻറ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ തുടർച്ചയായി ഏഴാംതവണയും കോടതി ചേർന്നിട്ടും തീർപ്പാവാതെ കേസ് മാറ്റിവെച്ചതോടെ മറ്റൊരു സിറ്റിങ്ങിനുള്ള കാത്തിരിപ്പിലായി. 

Read Also - അബ്ദുൽ റഹീമിന്‍റെ മോചന വിധി ഇന്നുമില്ല; ഏഴാം തവണയും കേസ് മാറ്റിവെച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്കിൽ വൻ കുതിപ്പ്, പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല നേരം
കാലാവസ്ഥ പ്രവചനം ശരിയായി, യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ