
അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ഒന്‍പത് ദിവസം മിഡ് ടേം അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയായിരിക്കും അവധിയെന്ന് സ്‍കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. അവധിക്ക് ശേഷം ഒക്ടോബര്‍ 24ന് സ്‍കൂളുകള്‍ തുറക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് ആകെ ഒന്‍പത് ദിവസം അവധിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
പഠന കാലയളവിനിടയിലെ ഇടവേളയായി ഈ മിഡ് ടേം അവധിയെ കണക്കാക്കുന്നതിനൊപ്പം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താനും ഈ അവസരം ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അധ്യാപകര്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തി, പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുട്ടികള്‍ക്ക് നിരന്തരം അവധി ലഭിക്കുന്നതില്‍ ചില രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചും രംഗത്തെത്തി. ഈ അക്കാദമിക വര്‍ഷം ഇതുവരെ ആറ് അവധിക്കാലങ്ങളാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്നും ഇടയ്ക്കിടെയുള്ള അവധികള്‍ ഒഴിവാക്കി പകരം അക്കാദമിക വര്‍ഷം നേരത്തെ അവസാനിപ്പിക്കാനാണ് അധികൃതര്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഒരു വിഭാഗം രക്ഷിതാക്കളുടെ അഭിപ്രായം.
Read also: കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം നീക്കുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികളുടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ ജോലി സ്ഥലങ്ങളില്‍ പരിശോധന
മനാമ: ബഹ്റൈനില്‍ പ്രവാസി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെയും നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധനകള്‍.
കഴിഞ്ഞ ദിവസം മുഹറഖ് ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ്, മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നിരവധി ജോലി സൈറ്റുകളിലും തൊഴിലാളികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും ഇവര്‍ പരിശോധന നടത്തി. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
Read also: ഓസ്‍ട്രേലിയയില്‍ പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; കുത്തേറ്റത് 11 തവണ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ