കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്ക്

Published : Oct 16, 2022, 07:54 AM IST
കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം; നിരവധിപ്പേര്‍ക്ക് പരിക്ക്

Synopsis

തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി കുവൈത്തി ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. തീപിടുത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ്  സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Read also: ജോലി ചെയ്യുന്ന കമ്പനിയുടെ പണം തട്ടാന്‍ പിടിച്ചുപറി നാടകം; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയത്. ഇത് സംബന്ധിച്ച് കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അമേരിക്കന്‍ സൈനിക ഓഫീസുറുടെ പരാതി പ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കുവൈത്ത് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.

Read also: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

43 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്