ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു

By Web TeamFirst Published Nov 26, 2022, 10:58 PM IST
Highlights

രോഗബാധിതനായി ഒരാഴ്ചയോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചകിത്സയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി നാസർ കോങ്ങയിൽ (50) ആണ് മരിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. രോഗബാധിതനായി ഒരാഴ്ചയോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചകിത്സയിലായിരുന്ന കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി നാസർ കോങ്ങയിൽ (50) ആണ് മരിച്ചത്. ജിദ്ദയിൽ ടാക്സി ഡ്രൈവറായിരുന്നു.

മൂന്ന് പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇദ്ദേഹം കെ.എം.സി.സി പ്രവർത്തകനായിരുന്നു. പിതാവ് - കോങ്ങയിൽ മുഹമ്മദ് കുട്ടി, മാതാവ് - സൈനബ, ഭാര്യ - വി.ടി റംല, മക്കൾ - അനസ്, അംജദ് അലി, ആഷിക് മർജാൻ, മിസ്രിയ. ജിദ്ദ ബേപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്‌ അഷ്‌റഫ്‌ കോങ്ങയിൽ സഹോദരനാണ്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. 

Read also:  താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദിയുടെ വടക്കൻ പ്രവിശ്യകളിലൊന്നായ ഹായിലിലെ കിങ് സൽമാൻ ആശുപത്രിയിൽ ഒക്ടോബർ 26 ന് മരിച്ച ആലപ്പുഴ കായംകുളം സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്താണ് നാട്ടിലെത്തിച്ചത്. 

അൽമറായി കമ്പനിയുടെ ഹായിൽ ശാഖയിൽ ജോലി ചെയ്തിരുന്ന കരിയിലക്കുളങ്ങര കൊട്ടിലപ്പാട്ട് തറയിൽ മഹേഷ് കുമാറിനെ (48) ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രണ്ടാഴ്ച കഴിഞ്ഞ് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ നീണ്ടുപോയത് കൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 

റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. ഹായിൽ നവോദയ രക്ഷാധികാരി അംഗം അബൂബക്കർ ചെറായി, രക്ഷാധികാരി സുനിൽ മാട്ടൂൽ, വനിതാ പ്രവർത്തക ബിൻസി മാത്യു, സാമൂഹിക പ്രവർത്തകൻ ഷഹൻഷ അബ്ദുറഹ്മാൻ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബാലകൃഷ്ണൻ നായർ - രുഗ്മിണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ - വിദ്യ. വിദ്യാർഥിയായ കാശിനാഥ് (10) ഏക മകനാണ്.

click me!