
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും പുറത്തിവിട്ടിട്ടില്ല. മഹ്‍ബുലയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
രാജ്യത്ത് പൊതുസദാചാര മര്യാദകളുടെ ലംഘനവും മനുഷ്യക്കടത്തും തടയുന്നതിന് വ്യാപകമായ പരിശോധനകളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താനും അവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Read also: സ കച്ചവടവും കൈക്കൂലിയും; നയതന്ത്ര ഉദ്യോഗസ്ഥരടക്കം 13 പേർ സൗദി അറേബ്യയില്‍ അറസ്റ്റിൽ
പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 10 പ്രവാസികളെ കൊള്ളയടിച്ച യുവാവ് പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍. ഒരു കുവൈത്തി പൗരനാണ് സാല്‍മിയയില്‍വെച്ച് പിടിയിലായത്. പത്ത് പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം.
ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പ്രവാസികള്‍ പരാതി നല്‍കിയിരുന്നു. ഇവരെല്ലാം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിയുകയും ചെയ്‍തു. കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ച് ഉപയോഗിച്ചു വരികയായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam