
അബുദാബി: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‍സ് മാസിക. ആഗോള തലത്തില്‍ 2640 പേരെ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 269 പേരാണുള്ളത്. ഒന്‍പത് മലയാളികളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
211 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. ലൂയി വിറ്റന്‍, സെഫോറ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. 180 ബില്യന്‍ ആസ്‍തിയുള്ള ഇലോണ്‍ മസ്‍ക് രണ്ടാം സ്ഥാനത്തും 114 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തുമാണുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള 169 പേരില്‍ റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 83.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ധനികരുടെ പട്ടികയില്‍ അംബാനിക്ക്. 47.2 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ അദ്ദേഹത്തിനുള്ളത് 24-ാം സ്ഥാനവും. എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് ഇന്ത്യയിലെ സമ്പന്നരില്‍ മൂന്നാമന്‍. ആഗോള പട്ടികയില്‍ 55-ാമതുള്ള അദ്ദേഹത്തിന്റെ സമ്പത്ത് 25.6 ബില്യന്‍ ഡോളറാണ്.
അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഒന്‍പത് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 5.3 ബില്യന്‍ ഡോലറിന്റെ ആസ്‍തിയുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ 497-ാം സ്ഥാനത്താണുള്ളത്. 3.2 ബില്യന്‍ ഡോളര്‍ വീതം സമ്പത്തുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍.പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജെംസ് എജ്യുക്കേഷന്‍ സ്ഥാപനങ്ങളുടെ മേധാവി സണ്ണി വര്‍ക്കി (മൂന്ന് ബില്യന്‍ ഡോളര്‍), ജോയ് ആലുക്കാസ് (2.8 ബില്യന്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഇന്‍ഫോസിസി സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Read also: യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം; വാര്‍ത്ത പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam