തെരുവിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് തെളിഞ്ഞു; പ്രതി പിടിയിൽ

Published : Apr 02, 2025, 10:51 AM ISTUpdated : Apr 02, 2025, 10:56 AM IST
തെരുവിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് തെളിഞ്ഞു; പ്രതി പിടിയിൽ

Synopsis

ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ശാരീരികമായി പരിക്കേറ്റ നിലയിലാണ് തെരുവിൽ കുട്ടിയെ കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: ഒമ്പത് വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്-ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതിയെ പിടികൂടിയത്. 

ഈദ് ദിനത്തിൽ രാവിലെ മൈദാൻ ഹവല്ലിയിലാണ് കുറ്റകൃത്യം നടന്നത്. ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ശാരീരികമായി പരിക്കേറ്റ നിലയിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു തെരുവിൽ ഒമ്പത് വയസ്സുള്ള ഒരു സിറിയൻ കുട്ടിയെ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസ് പുറത്തുവന്നത്. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഉടൻ തന്നെ തീവ്രമായ അന്വേഷണം ആരംഭിക്കുകയും കുറ്റവാളിയെ വേഗത്തിൽ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി നിലവിൽ തൃപ്തികരമാണെന്നും,  കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് വകുപ്പിന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം പൂർണ്ണമായും സമ്മതിച്ചു. 

Read Also -  കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

സമാനമായ കുറ്റകൃത്യങ്ങളുടെ ചരിത്രവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ റെക്കോർഡും ഇയാൾക്കുണ്ടെന്ന് കൂടുതൽ അന്വേഷണങ്ങളിൽ പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമനടപടികൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഭീഷണിയായ കുറ്റകൃത്യങ്ങൾക്കെതിരെ ഉറച്ച നടപടി സ്വീകരിച്ചുകൊണ്ട് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു