ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി  നിര്യാതനായി. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ആണ് മരിച്ചത്. റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം മേലില സ്വദേശി സന്തോഷ് കുമാർ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ മൂലം ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദിൽ അൽ ഷബാബ് കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനാണ്.

പിതാവ്: പവനൻ (പരേതൻ), മാതാവ്: സരള, ഭാര്യ: മഞ്ജു, മക്കൾ: അനുഷ, അജീഷ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു. സിയാദ് ആലപ്പുഴ, ഹനീഫ മുതുവല്ലൂർ ,ഷറഫു തേഞ്ഞിപ്പലം, അബ്ദുറഹ്മാൻ ചേലമ്പ്രാ എന്നിവർ സഹായത്തിനൊപ്പമുണ്ട്.