കൊവിഡ്: സൗദിയിൽ ഇന്ന് മരണമില്ല, പുതിയ കേസുകളുടെ എണ്ണമുയർന്നു

Published : May 07, 2022, 08:35 PM IST
 കൊവിഡ്: സൗദിയിൽ ഇന്ന് മരണമില്ല, പുതിയ കേസുകളുടെ എണ്ണമുയർന്നു

Synopsis

ആകെ രോഗമുക്തരുടെ എണ്ണം 742,451 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,099 ആയി തുടരുന്നു. രോഗബാധിതരിൽ 3,526 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 55 പേരുടെ നില ഗുരുതരം.

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണമില്ലാത്തത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 234 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 103 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,076 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 742,451 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,099 ആയി തുടരുന്നു. രോഗബാധിതരിൽ 3,526 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 55 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,178 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 77, റിയാദ് 40, മദീന 36, മക്ക 31, ദമ്മാം 10, അബഹ 7, ജീസാൻ 3, ഹുഫൂഫ് 3, ത്വാഇഫ് 2, യാംബു 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,460,861 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,454,660 ആദ്യ ഡോസും 24,795,875 രണ്ടാം ഡോസും 13,210,326 ബൂസ്റ്റർ ഡോസുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി