Oman Car Fire: ഒമാനില്‍ കാറിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Published : Jan 26, 2022, 12:26 PM IST
Oman Car Fire: ഒമാനില്‍ കാറിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

ഒമാനിലെ തെക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന വാദി അൽ മാവിലിയില്‍ കാറിന് തീപിടിച്ചു.

മസ്‍കത്ത്: ഒമാനില്‍ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ വാദി അൽ മാവിലി വിലായത്തില്‍ കാറിന്  തീപിടിച്ചു. തെക്കൻ ബാത്തിനാ   ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 
 

 


അമ്പലപ്പുഴ: പുന്നപ്ര സ്വദേശി മസ്‍കത്തിൽ നിര്യാതനായി. പുന്നപ്ര തെക്ക് മൂന്നാം വാർഡ് പുത്തൻ വെളി വീട്ടിൽ ശ്യാംലാൽ പങ്കജാക്ഷൻ (42) ആണ് ഒമാനിലെ മസ്‍കത്തിൽ നിര്യാതനായത്. 24ന് പുലർച്ചെ തനിക്ക് ശാരീരിക അസ്വസ്ഥതയുള്ളതായി ശ്യാം നാട്ടിലുള്ള ഭാര്യയെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന് അവർ മസ്‍കത്തിൽ തന്നെയുള്ള ശ്യാമിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ട ശ്യാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് മരണമടഞ്ഞതായാണ് വിവരം. ശ്യാംലാൽ ഒമാനിൽ നിർമ്മാണ കരാർ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു. പിതാവ് - പരേതനായ പങ്കജാക്ഷൻ. മാതാവ് - രേണുക. ഭാര്യ - സൗമ്യ. മക്കൾ - ലക്ഷ്മിപ്രിയ, ലക്ഷ്മി പാർവ്വതി, ലക്ഷ്മി പൂർണ്ണിമ. ഏക സഹോദരി - പ്രിയംവദ. സംസ്കാരം പിന്നീട് പുന്നപ്രയിലെ വീട്ടുവളപ്പിൽ നടക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും
'സുഖമാണോ'? ഒമാനിൽ മലയാളത്തിൽ സംസാരിച്ച് മോദി, സുൽത്താനുമായി കൂടിക്കാഴ്ച