സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് പുതിയ മരണങ്ങളില്ല

By Web TeamFirst Published Apr 22, 2022, 10:48 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,241 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,244 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,075 ആയി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആശ്വാസദിനമായി വെള്ളിയാഴ്ച. അതെസമയം പുതുതായി 117 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 236 പേര്‍ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,241 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,244 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,075 ആയി തുടരുന്നു. രോഗബാധിതരില്‍ 3,922 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 46 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

24 മണിക്കൂറിനിടെ 10,984 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 27, റിയാദ് 22, മദീന 19, മക്ക 16, തായിഫ് 8, അബഹ 3, ദമ്മാം 3, ജിസാന്‍ 3, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,020,049 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,394,754 ആദ്യ ഡോസും 24,727,530 രണ്ടാം ഡോസും 12,897,765 ബൂസ്റ്റര്‍ ഡോസുമാണ്.

click me!