
അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ (Lulu group) എം.എ യൂസഫലിയുടെ (MA Yusuff Ali) ജീവചരിത്രം പുസ്‍തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തി എം.എ യൂസഫലിയുടെ ജീവചരിത്രം അറബി ഭാഷയില്‍ (Arabic language) പുസ്‍തകമാക്കി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചത്.
എം.എ യൂസഫലിയെക്കുറിച്ച് പുസ്‍തകമെഴുതുന്നതിനായി രചയിതാവ് അനുമതി തേടിയിട്ടില്ല. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ എം.എ യൂസഫലിയെക്കുറിച്ച് അറബി ഭാഷയില്‍ പുസ്‍തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് സൂക്ഷ്‍മമായ വിശകലനത്തിന് വിധേയമാക്കപ്പെട്ടേക്കും. അതുകൊണ്ടുതന്നെ പരിശോധനയും വിലയിരുത്തലും അത്യാവശ്യമാണ്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുസ്‍തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ